ക​ട്ട​ച്ചി​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, December 3, 2022 12:18 AM IST
ക​ട്ട​ച്ചി​റ: സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പ​റ​മ്പി​ൽ, വൈ​കു​ന്നേ​രം 5.30ന് ​കോ​ട്ട​വ​ഴി കു​രി​ശ​ടി​യി​ൽ ല​ദീ​ഞ്ഞ്, സ​ന്ദേ​ശം -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​മ്പ​റ. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ‌​ന, സ​ന്ദേ​ശം -ഫാ. ​ഡൊ​മി​നി​ക് സി​എം​ഐ, 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -റ​വ.​ഡോ. വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ. അ​ഞ്ചി​ന് റോ​സ മി​സ്റ്റി​ക്ക​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 6.15ന് ​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് കൊ​ടി​യി​റ​ക്ക്, 7.30ന് ​നാ​ട​കം.

​കൂ​രോ​പ്പ​ട​യി​ല്‍ മൂ​ന്നു സ്‌​കൂ​ളി​ല്‍
പ്ര​ഭാ​തഭ​ക്ഷ​ണ വിതരണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ങ്ങ​ട സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍, ളാ​ക്കാ​ട്ടൂ​ര്‍ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍, ളാ​ക്കാ​ട്ടൂ​ര്‍ നോ​ര്‍ത്ത്‌ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റി​യാ​ന്‍ ളാ​ക്കാ​ട്ടൂ​ര്‍ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ളി​ല്‍ നി​ര്‍വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത്. 3.50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. 219 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
പി​ടി​എ​യു​മാ​യി ചേ​ര്‍ന്നാ​ണു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് ഗോ​പി, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു