ല​ഹ​രി​ക്കെ​തി​രേ ഫു​ട്‌​ബോ​ള്‍ ക്ല​ബ് രൂ​പീ​ക​രി​ച്ചു
Monday, November 28, 2022 11:54 PM IST
വൈ​​ക്കം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ല​​ഹ​​രി വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി കു​​ടും​​ബ​​ശ്രീ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ല​​ഹ​​രി​​ക്കെ​​തി​​രേ ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബു​​മാ​​യി വൈ​​ക്കം ന​​ഗ​​ര​​സ​​ഭ.
ന​​ഗ​​ര​​സ​​ഭ​​യു​​ടെ 26 വാ​​ര്‍​ഡു​​ക​​ളി​​ല്‍നി​​ന്നു​​ള്ള കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് ക്ല​​ബ്ബ് രൂ​​പീ​​ക​​രി​​ച്ച​​ത്. ക്ല​ബ്ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​ക്കം ഗ​​വ​. ബോ​​യ്‌​​സ് ഹൈ​​സ്‌​​കൂ​​ള്‍ മൈ​​താ​​ന​​ത്ത് ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ ന​​ഗ​​ര​​സ​​ഭ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ടി. സു​​ഭാ​​ഷ് നി​​ര്‍​വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭാം​​ഗം എ​​ന്‍. അ​​യ്യ​​പ്പ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബാ​​ല​​സ​​ഭ​​യി​​ലെ അ​​ഞ്ച് മു​​ത​​ല്‍ 12 വ​​യ​​സു വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് ക്ല​​ബ്ബ് രൂ​​പീ​​ക​​രി​​ച്ച​​ത്. 12 വ​​യ​​സ് മു​​ത​​ല്‍ 17 വ​​യ​​സു വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി മ​​റ്റൊ​​രു ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബ്കൂ​​ടി ഉ​​ട​​ന്‍ രൂ​​പീ​​ക​​രി​​ക്കും. കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ലേ​​ഖ ശ്രീ​​കു​​മാ​​ര്‍, ആ​​ര്‍. സ​​ന്തോ​​ഷ്, ഏ​​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വ​​ന്‍, കു​​ടും​​ബ​​ശ്രീ ജീ​​വ​​ന​​ക്കാ​​രാ​​യ ര​​ഞ്ജി​​നി​​മോ​​ള്‍, സ​​ല്‍ പ്രി​​യ, സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ല്‍​ബി ശി​​വ​​ദാ​​സ്, വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ര​​ത്‌​​ന​​മ്മ വി​​ജ​​യ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.