സ്‌​കൗ​ട്ട്‌​സ് ആ​ന്‍ഡ് ഗൈ​ഡ്‌​സ് സ്‌​നേ​ഹ​ഭ​വ​നം നി​ര്‍മി​ക്കു​ന്നു
Sunday, November 27, 2022 4:35 AM IST
ച​ങ്ങ​നാ​ശേ​രി: പ്ര​തി​സ​ന്ധി​ക​ളു​ടെ വാ​ര്‍ത്ത​മാ​ന​കാ​ല​ത്തു അ​തി​ജീ​വ​ന​ത്തി​നു കൈ​ത്താ​ങ്ങാ​വു​ക​യും സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വി​ഷ​ന്‍ 2021-26ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍ഡ് ഗൈ​ഡ്‌​സ് സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി​ക്കു വീ​ട് നി​ര്‍മി​ച്ചു ന​ല്‍കു​ന്നു.
ന​ഗ​ര​സ​ഭ​യു​ടെ എ​ട്ടാം​വാ​ര്‍ഡി​ല്‍ നി​ര്‍മി​ക്കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പ്ര​മോ​ദ്കു​മാ​ര്‍ ആ​ല​പ്പ​ട​മ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റേ​ല്‍പ്പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് ശി​ല വെ​ഞ്ച​രി​ച്ചു. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​ക​മ്മീ​ഷ​ണ​ര്‍ ആ​ന്‍സി മേ​രി ജോ​ണ്‍, എ​സ്.​എ. രാ​ജീ​വ്, സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ര്‍ഗീ​സ്, എ​ല്‍സ​മ്മ ജോ​ബ്, ബീ​ന ജോ​ബി, ജോ​സ്‌​കു​ട്ടി കു​ട്ട​മ്പേ​രൂ​ര്‍, മാ​ര്‍ട്ടി​ന്‍ സ്‌​ക​റി​യ, സി​സ്റ്റ​ര്‍ ബ്ല​സി​യ, തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.