മ​ണ്ണാ​റ​പ്പാ​റ പ​ള്ളി​യി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ഇ​ന്ന്
Friday, November 25, 2022 11:41 PM IST
കു​റു​പ്പ​ന്ത​റ: മാ​ര്‍തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ 1950-ാമ​ത് വാ​ര്‍ഷി​ക​വും മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 150-ാം വാ​ര്‍ഷി​ക​വും ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗി​ന്‍റെ 75 -ാം വാ​ര്‍ഷി​ക​വും മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ല്‍ ആ​ഘോ​ഷി​ക്കും.
ഇ​ന്ന് വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തും. സെ​ന്‍റ് സേ​വ്യേ​ഴ്സ് സ​ണ്‍ഡേ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​യും കു​ടും​ബ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ 38 ഗ്രൂ​പ്പു​ക​ളി​ലാ​യും പ​ങ്കെ​ടു​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ഏ​ബ്രാ​ഹം കു​പ്പ​പു​ഴ​യ്ക്ക​ല്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
6.30ന് ​മ​ണ്ണാ​റ​പ്പാ​റ​യു​ടെ പ്ര​ദ​ക്ഷി​ണ ന​ഗ​റി​ല്‍ റാ​ലി സ​മാ​പി​ക്കും. ഫാ ​മൈ​ക്കി​ള്‍ ചാ​ത്തം​കു​ന്നേ​ല്‍, ഫാ. ​ജോ​സ​ഫ് തെ​രു​വി​ല്‍, ഫാ. ​തോ​മ​സ് വ​ലി​യ​വീ​ട്ടി​ല്‍, സി​സ്റ്റ​ര്‍ അ​നി​ത മ​രി​യ സി​എം​സി, പി.​ജെ. ജോ​ര്‍ജ് പ​ഴ​ഞ്ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍കും.
തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​എ​ബ്രാ​ഹം കൂ​പ്പ​പു​ഴ​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍കും. ഫാ. ​മൈ​ക്കി​ള്‍ ചാ​ത്തം​കു​ന്നേ​ല്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.