മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ടി​ന്
Saturday, October 1, 2022 11:11 PM IST
പൂ​ഞ്ഞാ​ർ: മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ മാ​റ്റി​വ​ച്ച ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ടി​നു ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18നു ​ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​ച്ച​ത്. ഇ​തി​നെ​തി​രേ ഭ​ര​ണ​സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന എ​ട്ടി​നോ അ​തി​നു മു​ൻ​പോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ട്ടി​നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ഭ​ര​ണസ​മി​തി കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രാ​നും സാ​ധി​ക്കു​ന്ന വി​ധ​മാ​ണു പു​തി​യ വി​ജ്ഞാ​പ​നം വ​ന്നി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ​പ്പെ​ട്ട പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, അ​രു​വി​ത്തു​റ, ചേ​ന്നാ​ട്, ക​ള​ത്തൂ​ക്ക​ട​വ്, പി​ണ്ണാ​ക്ക​നാ​ട്, ഈ​രാ​റ്റു​പേ​ട്ട പ്ര​ഭാ​ത-​സാ​യാ​ഹ്ന ബ്രാ​ഞ്ച്, മേ​ലു​കാ​വു​മ​റ്റം, മൂ​ന്നി​ല​വ്, പെ​രി​ങ്ങു​ളം, തീ​ക്കോ​യി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, എ​ന്ത​യാ​ർ, പാ​റ​ത്തോ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി, മു​ണ്ട​ക്ക​യം ടൗ​ൺ, മു​ക്കൂ​ട്ടു​ത​റ, കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ, കൂ​വ​പ്പ​ള്ളി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മു​ണ്ട​ക്ക​യം സി​എം​എ​സ് ഹൈ​സ്കൂ​ളി​ലു​മാ​ണ് വോ​ട്ടിം​ഗ്.