"ഒ​​ക്‌ടോ​​ബർ‍ ര​​ണ്ട് ഞാ​​യ​​റാ​​ഴ്ച പ്ര​​വൃത്തിദി​​ന​​ം ആക്കാനുള്ള നീ​​ക്ക​​ത്തി​​ല്‍നി​​ന്നു പി​​ന്തി​​രി​​യ​​ണം'
Thursday, September 29, 2022 12:52 AM IST
ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍ഡ്

ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​സ്ത്യാ​​നി​​ക​​ള്‍ ആ​​രാ​​ധ​​നാ​​ദി​​വ​​സ​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന ഒ​​ക്‌​​ടോ​​ബ​​ര്‍ ര​​ണ്ട് ഞാ​​യ​​റാ​​ഴ്ച പ്ര​​വ​​ര്‍ത്തി ദി​​ന​​മാ​​ക്കാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍ഡ് പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​തസ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍മേ​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​യി മാ​​ത്ര​​മേ ഇ​​തി​​നെ കാ​​ണാ​​നാ​​വൂ എ​​ന്ന് യോ​​ഗം വി​​ല​​യി​​രു​​ത്തി. അ​​തി​​രൂ​​പ​​ത ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍ഡ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യു വ​​ട്ട​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​ബി​​ച്ച​​ന്‍ കു​​രു​​വി​​ള, ജെ​​മി​​ന്‍ ജെ. ​​വ​​രാ​​പ്പ​​ള്ളി സി​​ബി​​ച്ച​​ന്‍ ജോ​​ര്‍ജ്, സാ​​ജ​​ന്‍ അ​​ല​​ക്‌​​സ്, ഷി​​ബു മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കെ​സി​എ​സ്എ​ല്‍

ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ​ര്‍ ദി​വ്യ​ബ​ലി ഉ​ള്‍പ്പെ​ടെ ആ​രാ​ധ​ന​യ്ക്കും മ​ത​പ​ഠ​ന​ത്തി​നു​മാ​യി മാ​റ്റി​വ​യ്ക്ക​പ്പെ​ടു​ന്ന ഞാ​യ​റാ​ഴ്ച​ക​ള്‍, മ​റ്റു ക്രി​സ്തീ​യ പ്ര​ധാ​ന്യ​മു​ള്ള ദി​വ​സ​ങ്ങ​ളും തെ​ര​ഞ്ഞു​പി​ടി​ച്ചു പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ല്‍ പ​ല അ​ജ​ണ്ടക​ളു​മാ​യി ഗ​വ​ണ്‍മെ​ന്‍റും ചി​ല വ​ര്‍ഗീ​യ​വാ​ദി​ക​ളും മു​ന്നി​ട്ടി​റ​ങ്ങി ക്രി​സ്ത്രീ​യ സ​മൂ​ഹ​ത്തെ ഞെ​രി​ച്ച​മ​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ല്‍ കെ​സി​എ​സ്എ​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ന്‍ കോ​ലേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ന്‍സ് വ​ര്‍ഗീ​സ്, ഡോ. ​ബി​ജി കെ. ​സെ​ബാ​സ്റ്റ്യ​ന്‍, സി​നി ജോ​സ​ഫ്, ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സ​ര്‍ സി​സ്റ്റ​ര്‍ റെ​നീ​റ്റാ, ട്ര​ഷ​റ​ര്‍ സേ​വ്യ​ര്‍ ജോ​സ​ഫ്, സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത് മ​രി​യ, ലി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ടോം ​ചാ​ക്കോ, സോ​ജ​ന്‍ ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ്

ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ​ര്‍ ആ​രാ​ധ​ന​യ്ക്കും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നു​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ളി​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ക്സി​ക്യു​ട്ടീ​വ് സ​മി​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള​ള ക​ട​ന്നു​ക​യ​റ്റ​മാ​യി ഇ​തി​നെ കാ​ണു​ന്നു​വെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ജ​നാ​ധി​പ​ത്യ സ​ര്‍ക്കാ​രു​ക​ള്‍ക്കു ഭൂ​ഷ​ണ​മ​ല്ലെ​ന്നും അ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ല്‍നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കത്തോലിക്ക കോൺഗ്രസ്

കു​മ​ര​കം: ഞാ​യ​റാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​നം ആ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കു​ട​മാ​ളൂ​ർ ഫൊ​റോ​ന​സ​മി​തി. ക്രൈ​സ്ത​വ വി​ശ്വാ​സ അ​നു​ഷ്ഠാ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തും. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ അ​ര​ഞ്ഞാ​ണി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​യി​ൻ ജോ​സ​ഫ് കാ​ര​യ്ക്ക​ൽ, അ​ഡ്വ. ദി​ലീ​പ് ജോ​ർ​ജ്, സാ​ബു എ​ട്ടു​മൂ​ല, ജെ​റി​ൻ ജോ​സ്, ജി​ജോ കി​ളി​രൂ​ർ, പി.​ജി. ജോ​ർ​ജ്, ത​ങ്ക​മ്മ ബേ​ബി​ച്ച​ൻ, ഷൈ​ന​മ്മ ബേ​ബി​ച്ച​ൻ, ബി​നു ത​ട​ത്തി​ൽ, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ, ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, റി​ഷി​ൽ രാ​ജ് , ജെ​മി​നി ജോ​സ്, കെ.​സി. ബാ​ബു, പ്രി​ൻ​സ് കു​ഴി​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.