ലിയോ തേര്ട്ടീന്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
1576360
Thursday, July 17, 2025 12:03 AM IST
ആലപ്പുഴ: ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നവീകരിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് അധ്യക്ഷത വഹിച്ചു. ബീഡ് ചെയര്‍മാനും കോര്‍പറേറ്റ് മാനേജരുമായ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ്, എഡിബിഎ പ്രസിഡന്റ് റോണി മാത്യു, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍, പ്രിന്‍സിപ്പാള്‍ പി.ജെ. യേശുദാസ്, ഹെഡ് മാസ്റ്റര്‍ മാനുവല്‍ ജോസ്, മുന്‍ ഹെഡ്മിസ്ട്രസ് ഡാനി നെറ്റോ, പിഇഡി ഇജിന് പി.ബി., പിടിഎ പ്രസിഡന്റ് എ.ടി. അനില്‍ ആന്റണി, ബാസ്കറ്റ് ബോള്‍ പരിശീലകരായ ഷഹബാസ്, നരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.