പഴവങ്ങാടി പള്ളിൽ കർമല മാതാവിന്റെ തിരുനാൾ
1576351
Thursday, July 17, 2025 12:03 AM IST
ആലപ്പുഴ: മാർ സ്ലീവാ ഫൊറോന പള്ളിയിലെ പരിശുദ്ധ കർമല മാതാവിന്റെ തിരുനാളിന് വികാരി ഫാ. മാത്യു നടമുഖം കൊടിയേറ്റി. 16 മുതൽ 21 വരെയാണ് തിരുനാൾ ദിനങ്ങൾ.
ഇന്നു രാവിലെ 6.15ന് സപ്രാ, ഇലക്തോരന്മാരുടെ വാഴ്ച, പരിശുദ്ധ കുർബാന-ഫാ. മാത്യു നടമുഖത്ത്. വൈകുന്നേരം 4.45ന് ജപമാല, നൊവേന, പരിശുദ്ധ കുർബാന-ഫാ. ജയിംസ് കണികുന്നേൽ.
18ന് രാവിലെ 6.15ന് സപ്ര, പരിശുദ്ധ കുർബാന-ഫാ. യോഹന്നാൻ കട്ടത്തറ. വൈകുന്നേരം 4.45ന് ജപമാല, നൊവേന, പരിശുദ്ധ കുർബാന-ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ. 19ന് രാവിലെ പരിശുദ്ധ കുർബാന-ഫാ. മണിലാൽ ക്രിസ്. വൈകുന്നേരം അഞ്ചിന് രൂപം വാഴ്ത്തൽ, തിരിവഞ്ചരിപ്പ്, പരിശുദ്ധ കുർബാന, സന്ദേശം-ഫാ. ജൂലിയസ് തീമ്പലങ്ങാട്ട് . മെഴുകുതിരി പ്രദക്ഷിണം -ഫാ. നവീൻ മമ്മൂട്ടില്‍, വാഴ്വ്, കപ്ലോൻ വികാരി വാഴ്ച, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ആകാശദീപക്കാഴ്ച.
തിരുനാൾ ദിനമായ 20ന് രാവിലെ 6.15ന് സപ്ര, പരിശുദ്ധ കുർബാന-ഫാ. മാത്യു നടമുഖത്ത്. രാവിലെ 9 .30ന് തിരുനാൾ കുർബാന-ഫാ. ഷാജി തുമ്പേച്ചിറയിൽ. തിരുനാൾ സന്ദേശം-ഫാ. ജോസ് മുകുളേൽ, ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, തിരുനാൾ പ്രദക്ഷിണം-ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎംഐ. തുടർന്ന് കൊടിയിറക്ക്. 21ന് രാവിലെ സപ്ര, പരിശുദ്ധ കുർബാന-ഫാ. ജയിംസ് കുന്നിൽ. സെമിത്തേരി സന്ദർശനം, ദർശനസമൂഹ സമ്മേളനം.