എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
1576062
Tuesday, July 15, 2025 11:31 PM IST
മാവേലിക്കര: എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പത്തിയൂര്‍ എരുവ പോക്കാട്ട് പറമ്പില്‍ അജ്മല്‍ (22), എരുവ വലിയവീട്ടില്‍ വിഷ്ണു (21) എന്നിവരാണ് പിടിയിലായത്. ചെട്ടികുളങ്ങര ചന്തയ്ക്കു സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് എക്സൈസിന്റെ വലയിലാകുന്നത്.
മാസങ്ങളായി ഇവര്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 0.713 ഗ്രാം എംഡിഎംഎ, 2.1 ഗ്രാം കഞ്ചാവ്, ഇവര്‍ സഞ്ചരിച്ചിരുന്ന കെടിഎം ഡ്യൂക്ക് ബൈക്ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എസ്. കൃഷ്ണരാജ്, എക്സൈസ് ഇന്‍സ്പെക്ടര്‍ അന്‍വര്‍, പ്രിവന്റീവ് ഓഫീസര്‍ ജി. ജയകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാം, ഷിതിന്, പ്രതീഷ്, ഷഹീന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.