മാന്നാറിൽ സിഐമാർ തമ്മിൽതല്ലി
1576060
Tuesday, July 15, 2025 11:31 PM IST
മാന്നാർ: പോലീസ് ഇൻസ്പെകടർമാർ മാന്നാറിൽ തമ്മിൽ തല്ലിയതായി ആക്ഷേപം. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെയാണ് ഇൻസ്പെക്ടർമാർ തമ്മിൽ വാക്കേറ്റവും കൈ യാങ്കളിയും ഉണ്ടായതത്രേ. ഡി വൈഎസ്പിയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് നടന്ന സൽക്കാരത്തിൽ അഞ്ചു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും സബ് ഇൻസ്പെകടർമാരും സിപിഒമാരും ഉൾപ്പെടെ 20 പോലീസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്ത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ ഡിവിഷനുകിഴിലുള്ള ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര വെൺമണി, കുത്തികാട് എന്നീ പോലീസ് സ്റ്റേഷനിൽനിന്നുള്ളവരാണ് പങ്കെടുത്തത്.
കഴിഞ്ഞ 10ന് രാത്രിയിൽ മാന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് കുമാർ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സത്കാ രം നടന്നത്. സത്കാരത്തിനിടയിൽ ചെങ്ങന്നൂർ, കുറത്തിയാട് എസ് എച്ച്ഒമാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് സിപിഒമാർക്ക് ചെറിയ പരിക്കു പറ്റുകയും ചെയ്തു.
സത്കാരം കഴിഞ്ഞ് കുറെ ഉദ്യോഗസ്ഥർ പോയതിനുശേഷമാണ് കയ്യാങ്കളി അരങ്ങേറിയത്.
സംഭവം പുറംലോകം അറിയാതിരിക്കാൻ സ്പെഷൽ ബ്രാഞ്ച്ഉൾപ്പെടെയുള്ളവർ മൂടിവയ്ക്കുകയായിരുന്നു. എന്നാൽ, ഇന്നലെയാണ് സംഭവം എസ്പിയുടെ മുന്നിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട മാന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറെ എസ്പി ഓഫിസിലേക്ക് വിളിപ്പിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു.