മ​രി​യാ​പു​രം പ​ള്ളി​യി​ല്‍ തിരുനാൾ

എ​ട​ത്വ: മ​രി​യാ​പു​രം മേ​രി​മാ​താ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാള്‍ ഡി​സം​ബ​ര്‍ ഒ​ന്നുമു​ത​ല്‍ എ​ട്ടുവ​രെ ന​ട​ക്കും. ഡി​സം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ന​ട​ക്കും.

പ​രു​മ​ല വി. ​ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ പള്ളിയിൽ തി​രു​നാ​ൾ

മാന്നാ​ർ: പ​രു​മ​ല സെന്‍റ് ​ഫ്രാ​ൻ​സി​സ് സേ​വ്യ​റിന്‍റെ പള്ളിയിൽ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് 29ന് ​കൊ​ടിയേ​റി മൂ​ന്നി​ന് സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ എം.​വി. ബെ​ന​റ്റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ വ​ട​ക്കേ അ​തി​ർ​ത്തി​യി​ൽ പ​മ്പാന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ​രു​മ​ല സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ത്തോ​ലി​ക്കാ പള്ളി ഇ​ര​ട്ട തി​രു​ശേ​ഷി​പ്പു​ക​ളു​ടെ അ​നു​ഗ്ര​ഹ​സാ​ന്നി​ധ്യമു​ള്ള കൊ​ല്ലം രൂ​പ​ത​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​ണ്.

29ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് വി​കാ​രി ഫാ. ​ബെ​ന​റ്റ് എം.​വി കൊ​ടി​യേ​റ്റ് നി​ർ​വഹി​ക്കും. തു​ട​ർ​ന്ന് ഡി​സം​ബ​ർ മൂ​ന്നുവ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കി​ട്ടും തി​രു​ക്ക​ർ​മങ്ങ​ൾ ന​ട​ക്കും. ഒ​ന്നിന് ​ഉ​ച്ച​യ്ക്ക് 12ന് ​വി. ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​ശേ​ഷി​പ്പ് ന​ട​തു​റ​ക്ക​ൽ, തി​രു​ശേ​ഷി​പ്പ് പ്ര​ദി​ക്ഷി​ണം. തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​നും ദ​ർ​ശ​ന​ത്തി​നും വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കും. തു​ട​ർ​ന്ന് അ​ടി​മ​സ​മ​ർ​പ്പ​ണം.

മൂ​ന്നാ​ന് രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി, വൈ​കി​ട്ട് മൂ​ന്നി​ന് സ​മാ​പ​ന പ്ര​ദി​ക്ഷി​ണ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങും. തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ബി കെ. ​ജോ​സ്, ടി.​എം. ജ​യിം​സ് തു​ണ്ടു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​രും വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.