ചേ​ര്‍​ത്ത​ല: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി വൈ​കി​ട്ട് ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ള്‍ പി​ന്തു​ട​ര്‍​ന്നു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക്കു ത​ട​വും പി​ഴ​യും. ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ തൃ​ച്ചാ​റ്റു​കു​ളം ഇ​ല്ല​ത്ത് നി​ക​ര്‍​ത്ത് വീ​ട്ടി​ല്‍ സ​ബി​നെ (26)​യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ ) ജ​ഡ്ജി ശി​ക്ഷി​ച്ച​ത്.

ആ​റു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് ശി​ക്ഷ. 2018 ഫെ​ബ്രു​വ​രി​യി​ലാ​യിരുന്നു സം​ഭ​വം. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ഉ​ള്‍​പ്പെ​ടെ​യാ​ണ് ശി​ക്ഷ. ത​ട​വ് ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി.

പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്‌​ളി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബീ​ന കാ​ര്‍​ത്തി​കേ​യ​നും അ​ഡ്വ.​വി.​എ​ല്‍. ഭാ​ഗ്യ​ല​ക്ഷ്മി​യും ഹാ​ജ​രാ​യി.