ഹ​രി​പ്പാ​ട്: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. ചൂ​ടു​കാ​ട്ടു​പ​റ​മ്പ് കോ​ള​നി​യി​ൽ രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ട​മ്മ വീ​ടി​നു സ​മീ​പ​മു​ള്ള വ​ഴി​യി​ൽ നി​ല്‍​ക്കു​ന്പോൾ അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ടാ​ലി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ആ​ക്ര​മിച്ച​ത്. മ​ദ്യ​പി​ച്ച് സ്ഥി​രം പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണ് രാ​ജ​ൻ.

കോ​ടാ​ലി ഉ​പ​യോ​ഗി​ച്ചു​ള്ള മ​ര്‍​ദ​ന​ത്തി​ൽ വീ​ട്ട​മ്മ താ​ഴെ വീ​ണ​ശേ​ഷ​വും ആ​ക്ര​മ​ണം തു​ട​ര്‍​ന്നു. നാ​ട്ടു​കാ​രെ​യും സ്ത്രീ​ക​ളെ​യും ആ​ക്ര​മി​ച്ച​തി​ന് മു​മ്പും പ്ര​തി​യാ​യ രാ​ജ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ദി​വ​സ​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ടു​ന്ന സ്ഥി​രം കു​റ്റ​വാ​ളി യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ടാ​ലി​ക്ക് മൂ​ര്‍​ച്ചയി​ല്ലാഞ്ഞതി​നാ​ലും മ​ര്‍​ദ​ന​ത്തി​നി​ടെ കോ​ടാ​ലി​യു​ടെ പി​ടി​യു​ടെ ഭാ​ഗം മാ​ത്രം ദേ​ഹ​ത്ത് കൊ​ണ്ട​തി​നാ​ലു​മാ​ണ് വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ട്ട​മ്മ​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ല. പ്ര​തി​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് കീ​ഴ്പ്പെ​ടു​ത്തിയ​ത്.