കൃഷിഭവനു മുന്നില്‍ ധര്‍ണയുമായി കര്‍ഷക കോണ്‍ഗ്രസ്
1482405
Wednesday, November 27, 2024 5:08 AM IST
എടത്വ: കര്‍ഷക കോണ്‍ഗ്രസ് തകഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. നെല്ലിന്റെ അടിസ്ഥാനവില 35 രൂപയാക്കുക, ഹാന്‍ഡ്ലിംഗ് ചാര്‍ജ് 12 രൂപയില്‍നിന്ന് ഒരു ക്വിന്റലിന് 250 രൂപയാക്കുക, കര്‍ഷകര്‍ക്ക് സമയബന്ധിതമായി കക്കയോ ഡോളോമിറ്റോ നല്‍കുക,
നെല്ലിന്റെ സംഭരണവില ഒരാഴ്ചയ്ക്കകം കര്‍ഷകര്‍ക്ക് നല്‍കുക, കര്‍ഷകരുടെ സബ്സിഡികള്‍ എത്രയും വേഗം നല്‍കുക, മുടങ്ങിക്കിടക്കുന്ന പമ്പിംഗ് സബ്സിഡി അടിയന്തരമായി അനുവദിക്കുക, തകഴി കൃഷിഭവൻ പരിധിയില്‍വരുന്ന തരിശു കിടക്കുന്ന കല്ലേപ്പുറം തെക്ക് പാടശേഖരം കൃഷി യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക മണ്ഡലം പ്രസിഡണ്ട് പാപ്പച്ചന് കരുമാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് മാത്യു മുഖ്യപ്രഭാഷണം നടത്തി.