ഹ​രി​പ്പാ​ട്: റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ന്‍റെ ഡ്രെ​യി​നേ​ജ് മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ലി​ഡാ​ർ സ​ർ​വേ ആ​രം​ഭി​ച്ചു. 2018 ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഡ്രെ​യി​നേ​ജ് മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ഡ്രോ​ൺ സ​ർ​വേ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ​മാ​രാ​യ മി​നി സാ​റാ​മ്മ, നി​ർ​മ​ല​കു​മാ​രി, ഈ​പ്പ​ൻ ജോ​ൺ, സു​രേ​ഷ് വെ​ട്ടു​വേ​നി, ബി​ജു മോ​ഹ​ൻ, ന​ഗ​ര​സ​ഭാ എ​ൻ‌​ജി​നി​യ​ർ പ്ര​മീ​ള, സു​മാ​ദേ​വി, ടൗ​ൺ പ്ലാ​ന​ർ റി​നി ച​ന്ദ്ര, അ​സി​സ്റ്റ​ന്‍റ് ടൗ​ൺ പ്ലാ​ന​ർ വി​ഷ്ണു പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.