ചേര്‍ത്തല-തുറവൂര്‍-പമ്പ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു
1482410
Wednesday, November 27, 2024 5:08 AM IST
ചേര്‍ത്തല: ചേര്‍ത്തല-തുറവൂര്‍-പമ്പ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. ചേര്‍ത്തല-തുറവൂര്‍-ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല-പത്തനംതിട്ട വഴിയാണ് സര്‍വീസ്. രാവിലെ 6.40ന് തുറവൂരില്‍നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് പമ്പയില്‍ എത്തും.
തുറവൂരില്‍നിന്നു പമ്പയ്ക്ക് 290 രൂപയും ചേര്‍ത്തലയില്‍നിന്ന് പമ്പയിലേക്ക് 283 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അരൂര്‍ എംഎല്‍എ ദലീമ ജോജോ, ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, തണ്ണിമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല തുടങ്ങി യവർ സംബന്ധിച്ചു.