സബ്സിഡിത്തുക ലഭിച്ചില്ല; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
1482400
Wednesday, November 27, 2024 4:58 AM IST
െചങ്ങന്നൂർ : ചെറിയനാട് സ്വദേശികളായ ക്ഷീരകർഷകർക്കു ലഭിക്കേണ്ട സബ്സിഡിത്തുക ആഴ്ചകളായിട്ടും ലഭ്യമാക്കാതെ ഉദ്യോഗസ്ഥൻ വട്ടംചുറ്റിക്കുന്നതായി പരാതി. ചെങ്ങന്നൂർ ബ്ലോക്കിലെ ക്ഷീരവികസന ഓഫീസിലാണ് ചെറിയനാട് സ്വദേശികളായ രണ്ടു സ്ത്രീകൾക്കടക്കം മൂന്നു പേർക്ക് സബ്സിഡിത്തുക മൂന്നാഴ്ചയായിട്ടും കൈമാറാത്തത്.
ഇത് സംബന്ധിച്ച് ക്ഷീരകർഷകയായ അഞ്ജലി കൃഷ്ണ മുഖ്യമന്ത്രിക്കും ക്ഷീരവികസനവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് ഓഫീസിലെ തിരുവനന്തപുരം സ്വദേ
ശിയായ ഡയറിഫാം ഇൻസ്ട്ര ക്ടർക്കെതിരേയാണ് ക്ഷീരകർഷകരായ എം. എസ്. ഗോപകുമാർ, രാജേശ്വരി കുഞ്ഞമ്മ, അഞ്ജലി കൃഷ്ണ എന്നിവർ രംഗത്തെത്തിയത്.
ഇവർ വകുപ്പിന്റെ എംഎസ്ഡിപി വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. ഇതിലൂടെ പശുക്കളെ വാങ്ങിയ ഇനത്തി ലാണ് സബ്സിഡി തുക ലഭിക്കാനുള്ളത്. മുപ്പതിനായിരം രൂ പയാണ് ഒരു പശുവിന് സബ്സിഡിയായി ലഭിക്കേണ്ടത്.
ഗോപ കുമാറിന് രണ്ട് പശുക്കളുടെയും മറ്റുള്ളവർക്ക് ഓരോ പശുവിൻ്റെയും സബ്സിഡി തുകയാ ണ് ലഭിക്കാനുള്ളത്. ഓൺലൈനിലൂടെയാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്. പശുവിനെ വാങ്ങിയശേഷം എല്ലാ രേഖക ളും സമർപ്പിച്ചിട്ടും ഈ ഉദ്യോഗസ്ഥൻ ഇതുവരെയും പണം നൽകാൻ തയ്യാറാകാത്തത് സം ശയകരമാണെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, അപേ ക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന രേഖകളിലെ പോരായ്കളാണ് നടപടിക്രമങ്ങൾ താമസിക്കാൻ കാരണമെന്നും ഈയാഴ്ചതന്നെ മേലധികാരികൾക്ക് പൂർണതയോടെ അപേക്ഷ കൈമാറുമെന്നും ക്ഷീരകർഷകർക്ക് അർഹമായ സബ്സിഡി തുക ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.