തീരദേശ മേഖലയിലുള്ളവര്‍ക്ക് പരിശീലനം
1482704
Thursday, November 28, 2024 5:24 AM IST
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ തീരദേശ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നടത്തിവരുന്ന സമുദ്ര എന്ന പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി കാര്‍വിംഗ് ഡിലൈറ്റ്സ് സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. വർഗീസ് പാലാട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ബിജി പി. തോമസ് പ്രസംഗിച്ചു.
തീരദേശമേഖലയിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകൻ ഷെഫ് മാത്യു ജോസഫ് പുതുതലമുറയുടെ നവീനപാചക അലങ്കാരം എന്ന വിഷയത്തിൽ പരിശീലനം നടത്തി.