തുമ്പോളി പള്ളിയില്‍ തിരുനാളിനു നാളെ തുടക്കം
1482412
Wednesday, November 27, 2024 5:08 AM IST
ആലപ്പുഴ: തുമ്പോളിപള്ളിയില് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദര്‍ശനത്തിരുനാളിന് നാളെ തുടക്കം. ഡിസംബര്‍ 15നു സമാപിക്കും. ഇതോടനുബന്ധിച്ചുള്ള തിരുനാള്‍ സന്ദേശ വിളംബരം ഇന്നു നടക്കും. വൈകുന്നേരം മൂന്നിന് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയില്നിന്നു കൊമ്മാടി ജംഗ്ഷനിലേക്ക് ഇരുചക്രവാഹന റാലി സംഘടിപ്പിക്കും. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഡോ.യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് കൊമ്മാടി ജംഗ്ഷനില്‍നിന്ന് മാതൃദേവാലയത്തിലേക്കുള്ള സന്ദേശറാലി ഫാ. ആന്റണി തട്ടകത്ത് ഉദ്ഘാടനം ചെയ്യും.
28ന് കൊടിയേറ്റ് ദിനം. വൈകുന്നേരം നാലിന് തിരുനാള്‍ അറിയിപ്പ് വെടിപൊട്ടിക്കൽ, എട്ടിന് ഫാ.ബെന്‍സി സെബാസ്റ്റ്യന്‍ കണ്ടനാട്ടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 29 മുതല്‍ ഡിസംബര്‍ അഞ്ചുവരെ രാവിലെയും വൈകുന്നേരവും 6.30-ന് ദിവ്യബലി.
ഡിസംബര്‍ ആറിന് നടതുറക്കല്‍, വാഴ്ച, ദീപാര്‍ച്ചന. വൈകുന്നേരം ആറിന് ജപമാല, നൊവേന, ഏഴിന് ദീപക്കാഴ്ച കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. എട്ടിന് വാഴ്ച, ദിവ്യബലി. 9.30ന് നൂറുപേര് പങ്കെടുക്കുന്ന മാതാ കീര്‍ത്തന സന്ധ്യ. പി.പി.ചിത്തരഞ്ജന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകന് ആന്ഡേഴ്സണ് ആലപ്പുഴ നേതൃത്വം നല്‍കും. രാത്രി 12ന് തിരുനട തുറക്കല്‍.
ഡിസംബർ ഏഴിനു രാവിലെ 6.30നും ഒന്‍പതിനും പതിനൊന്നിനും വൈകുന്നേരം 3.30നും ദിവ്യബലി. 6.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കാര്‍മികനാകും.തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണം. ശേഷം 8.30നും പത്തിനും പതിനൊന്നിനും ദിവ്യബലി.
എട്ടിന് തിരുനാള്‍ ദിനത്തില്‍ വൈകീട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറല്‍ ഡോ. ജോയ് പുത്തന്‍വീട്ടില്‍ കാര്‍മികനാകും. ഫാ.തോമസ് മാണിയാപൊഴിയില്‍ സഹകാര്‍മ്മികനാകും. 5.30-ന് തിരുനാള്‍ പ്രദക്ഷിണം. ഒന്‍പതു മുതല്‍ 14വരെ രാവിലെയും വൈകീട്ടും 6.30-ന് ദിവ്യബലി. 15ന് എട്ടാമിടം. വൈകീട്ട് 3.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ.യേശുദാസ് കൊടിവീട്ടില്‍ കാര്‍മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. രാത്രി 12ന് കൊടിയിറക്കം, തിരുനട അടയ്ക്കല്‍.
പത്രസമ്മേളനത്തില്‍ ഫാ. ജോസ് ലാഡ് കോയില്‍പ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍, കെ.ഒ. മൈക്കിള്‍ കാക്കരിയില്‍, എ.എക്സ്. ബേബി അരേശേരില്‍ വി.സി. ഉറുമീസ് തുടങ്ങിയവര്‍പങ്കെടുത്തു.