വില്ലേജ് ഓഫീസിലെ മോട്ടോർ മോഷണംപോയി
1437972
Sunday, July 21, 2024 11:31 PM IST
മാന്നാർ:എണ്ണയ്ക്കാട് വില്ലേജ് ഓഫീസിലെ പമ്പ് സെറ്റ് കഴിഞ്ഞ ദിവസം മോഷണം പോയി. കിണറിനു സമീപം ഉറപ്പിച്ചിരുന്ന മോട്ടോർ പൈപ്പ്ലൈനിൽനിന്ന് അറത്തുമാറ്റിയാണ് കൊണ്ടുപോയത്. പുലർച്ചെ അഞ്ചരയോടെ ഒരു സ്ത്രീയും പുരുഷനും മോട്ടോറുംകൊണ്ട് സ്കൂട്ടറിൽ കയറിപ്പോകുന്നത് കണ്ടതായി സമീപവാസി പറഞ്ഞു.
സംഭവമറിഞ്ഞ ഉടൻ ഗ്രാമപഞ്ചായത്തംഗം ജി. ഉണ്ണികൃഷ്ണൻ മാന്നാർ പോലീസിൽ വിവരമറിയിച്ചു. വില്ലേജ് ഓഫീസറും പരാതി നൽകി.