പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് മൗനം ആർക്കുവേണ്ടി: പ്രകാശ് കാരാട്ട്
1416986
Thursday, April 18, 2024 12:03 AM IST
കായംകുളം: മതത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി സർക്കാർ പൗരത്വ നിയമ ഭേദഗതി നിയമം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎയെക്കുറിച്ച് ഒരു വാക്ക് പരാമർശിക്കാൻ തയറായിട്ടില്ല. ആ പ്രകടനപത്രിക തയാറാക്കുന്നതിൽ നേതൃത്വം വഹിച്ച ആളാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഓർക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കരീലക്കുളങ്ങരയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. ഷാജഹാൻ അധ്യക്ഷനായി. കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, എൻ. സുകുമാരപിള്ള, എൻ. ശ്രീകുമാർ, പ്രഫ. ഗോവിന്ദൻകുട്ടി കാരണവർ, ഡോ. സജു ഇടയ്ക്കാട്, ഫറൂഖ് സഖാഫി, ലിയാഖത്ത് പറമ്പി, താജുദീൻ വളവുതറ എന്നിവർ പങ്കെടുത്തു.