‘ജനാധിപത്യം ഉറപ്പിക്കല്‍ കാലത്തിന്റെ ആവശ്യം’
1416546
Monday, April 15, 2024 11:52 PM IST
ചേര്‍ത്തല: ഭരണഘടനാപരമായ ജനാധിപത്യം ഉറപ്പിക്കല്‍ കാലത്തിന്റെ ആവശ്യമാണെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്. കലവൂര്‍ കൃപാസനത്തില്‍ നടന്ന അവാര്‍ഡ്ദാന-സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്എംടിഎഫ് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയില് അധ്യക്ഷത വഹിച്ചു. 2023ലെ കേരള ഫോക്ലോര് അക്കാദമി സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ് ജേതാവ് റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ രചന നിര്‍വഹിച്ച കോടതിവിധിയും മനുഷ്യാവകാശ പോരാട്ടങ്ങളുമെന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. റവ.ഡോ.വി.പി ജോസഫ് വലിയവീട്ടില്‍ ആമുഖപ്രഭാഷണം നടത്തി.
കൃപാസനം സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. ക്ലിന്റണ് ജെ. സാംസണ്, ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, ഫാ. തോമസ് മാണിയാപൊഴിയില്‍, ജോസി കണ്ടക്കടവ്, കൃപാസനം എച്ച്ആര്‍ മാനേജര്‍ ജോസഫ് അരൂര്‍, വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍, ജനറല്‍ മാനേജര്‍ സണ്ണി പരുത്തിയില്‍, പിആര്‍ഒ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, റോബര്‍ട്ട് കണ്ണഞ്ചിറ, ലൂസി മാര്ട്ടിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.