സം​സ്ഥാ​ന ബാ​ര്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ എ​റ​ണാ​കു​ളം ജേ​താ​ക്ക​ള്‍
Thursday, March 28, 2024 11:47 PM IST
ചേ​ര്‍​ത്ത​ല: അ​ഡ്വ. ജി. ​ജ​നാ​ര്‍​ദ്ദ​ന​പ്ര​ഭു മെ​മ്മോ​റി​യ​ല്‍ ആ​ള്‍​കേ​ര​ള ഇ​ന്‍റ​ർ​ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ എ​റ​ണാ​കു​ളം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ ഹൈ​ക്കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്കു തോ​ല്‍​പി​ച്ചാ​യി​രു​ന്നു എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ജ​യം. ചേ​ര്‍​ത്ത​ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ 11ാം-മൈ​ലി​ലെ അ​സ്‌​ടെ​ക്ക ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ള്‍​ക്കാ​യു​ള്ള അ​ഡ്വ. കെ.​കെ. മ​ജീ​ദ് മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി മ​ന്ത്രി പി. ​പ്ര​സാ​ദ് സ​മ്മാ​നി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മു​ന്‍​സി​ഫ് പി.​എ​സ്. ആ​ശാ​ദേ​വി, അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. പി. ​മ​നോ​ജ്, അ​ഡ്വ.​സി.​കെ രാ​ജേ​ന്ദ്ര​ന്‍, അ​ഡ്വ. സി.​കെ. സ​ജീ​വ്, വി.​കെ. സം​ഗീ​ത്, അ​ഡ്വ. പി. ​സു​ധീ​ര്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.