സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Thursday, March 28, 2024 11:47 PM IST
ഹ​രി​പ്പാ​ട് : പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ്കൂ​ളി​ലെ​ത​ന്നെ ഭ​വ​ന​ര​ഹി​ത​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ഡോ. ​അ​ൻ​സ​ർ ആ​ർ.​എ​ൻ. നി​ർ​വ​ഹി​ച്ചു.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റി​ട്ട. ഡി​വൈ​എ​സ്പി കെ. ​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​ഗീ​ത, ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല എ​ൻ​എ​സ്എ​സ് റീ​ജി​യ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. അ​നി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ലാ എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി ച​ന്ദ്ര, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​മാ​ദേ​വി എ​സ്., പ്ര​ഥ​മാ​ധ്യാ​പി​ക ഇ​ന്ദു ആ​ർ. ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ണ്ട് സാ​ജ​ൻ പ​ന​യ​റ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദീ​പ പി., ​അ​ധ്യാ​പ​ക​രാ​യ സ​ഞ്ജ​യ് പ​ണി​ക്ക​ർ, ഗി​രി അ​ര​വി​ന്ദ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ​സി മ​ത്താ​യി, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ, ആ​ദി​ത്യ​ൻ യു. ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.