ലോ​ക​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് അ​രു​കി​ലെ​ത്തി​യി​ട്ടും ആ​വേ​ശ​ക്കാ​റ്റ് തീ​ര​പ്ര​ദേ​ശ​ത്ത് അ​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ല്ല
Thursday, March 28, 2024 11:47 PM IST
അ​മ്പ​ല​പ്പു​ഴ: ലോ​ക​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് അ​രു​കി​ലെ​ത്തി​യി​ട്ടും ആ​വേ​ശ​ക്കാ​റ്റ് തീ​ര​പ്ര​ദേ​ശ​ത്ത് അ​ടി​ക്കാ​ന്‍ തു​ട​ങ്ങി​യി​ല്ല. മ​ല്‍​സ്യ​ക്ഷാ​മം​മൂ​ല​മു​ള്ള ക​ടു​ത്ത വ​റു​തി​യും രൂ​ക്ഷ​മാ​യ വേ​ന​ല്‍​ച്ചൂ​ടു​മാ​ണ് മ​ല്‍​സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ മ്ലാ​ന​ത​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​യും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ള്‍. മ​ല്‍​സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​മ്പോ​ഴും ക​ര​യെ​ത്തു​മ്പോ​ഴും ചൂ​ടേ​റി​യ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​യാ​യി​രി​ക്കും പ്ര​ധാ​ന വി​ഷ​യം.

എ​കെ​ജി , ഇ​ന്ദി​ര പ്രി​യ​ദ​ര്‍​ശി​നി, ഭാ​ര​ത് മാ​താ തു​ട​ങ്ങി​യ പേ​രു​ക​ളി​ലു​ള്ള നി​ര​വ​ധി വ​ള്ള​ങ്ങ​ള്‍​ത​ന്നെ ക​ട​ലി​ലി​റ​ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ കൊ​മ്പ​ത്തു​പോ​ലും ത​ങ്ങ​ള്‍ വി​ശ്വാ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ പ​താ​ക കാ​ണാം. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന ക​ടു​ത്ത മ​ല്‍​സ്യ​ക്ഷാ​മം ഈ ​മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​റു​വ​ള്ള​ങ്ങ​ളും പൊ​ന്തു​ക​ളും ക​ര​യി​ല്‍ ക​യ​റ്റി. ലെ​യ്‌​ലാ​ന്‍​ഡ്‌​പോ​ലു​ള്ള കൂ​റ്റ​ന്‍ വ​ള്ള​ങ്ങ​ള്‍ കൊ​ച്ചി, മു​ന​മ്പം​പോ​ലു​ള്ള ഹാ​ര്‍​ബ​റു​ക​ളി​ലാ​ണ്. തോ​ട്ട​പ്പ​ള്ളി, പു​ന്ന​പ്ര ച​ള്ളി, പ​റ​വൂ​ര്‍ തു​ട​ങ്ങി​യ ഭാ​ഗ​ത്തെ മ​ല്‍​സ്യ​ലേ​ല ഹാ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും മ​ന്ദ​ഗ​തി​യി​ലാ​യി.