തി​രു​സ്വ​രൂ​പം പു​റ​ത്തി​റ​ക്കി: ത​ങ്കി പ​ള്ളി​യി​ല്‍ വി​ശ്വാ​സ സാ​ഗ​രം
Thursday, March 28, 2024 11:47 PM IST
ചേ​ര്‍​ത്ത​ല: ക്രി​സ്തു​വി​ന്‍റെ പീ​ഠാ​നു​ഭ​വ സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി ഫൊ​റോ​നാ പ​ള്ളി​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ എ​ത്തി കൊ​ണ്ടി​രി​ക്കു​ന്നു. ഏ​ഴു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കു​ന്ന അ​ദ്ഭു​ത തി​രു​സ്വ​രൂ​പം തൊ​ട്ടു​വ​ണ​ങ്ങാ​ന്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ പ​ള​ളി​യ​ങ്ക​ണ​ത്തി​ല്‍ കാ​ത്തു​നി​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി 12 ന് ​കൊ​ച്ചി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ ഗ്ലാ​സ് പേ​ട​ക​ത്തി​ല്‍​നി​ന്ന് പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളോ​ടെ തി​രു​സ്വ​രൂ​പം പു​റ​ത്തി​റ​ക്കി പ​ള്ളി​യ​ങ്ക​ണ​ത്തെ മു​ല്ല​പ്പൂ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ച്ചു. കൊ​ച്ചി രൂ​പ​ത​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു​രാ​ത്രി 12 വ​രെ വി​ശ്വാ​സി​ക​ള്‍​ക്ക് തി​രു​സ്വ​രൂ​പം​തൊ​ട്ടു വ​ണ​ങ്ങാ​വു​ന്ന​താ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം ന​ട​ന്ന മാ​ന​വ​മൈ​ത്രീ ദീ​പ​കാ​ഴ്ച ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ, ക​ണ്ട​മം​ഗ​ലം ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍ അ​ഞ്ചം​ത​റ, ത​ങ്കി​ക്ക​വ​ല മ​സ്ജി​ദ് ക​മ്മ​റ്റി​യം​ഗം എം.​എ. ക​രിം, ഫാ. ​ബെ​ന്നി തോ​പ്പി​പ​റ​മ്പി​ല്‍, ഫാ. ​സി​ബി കി​ട​ങ്ങേ​ത്ത്, മേ​രി​ക്കു​ഞ്ഞ്, കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ആ​ന്‍റ​ണി ക​ല​യി​രു​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ഇ​ന്ന് രാ​ത്രി 12 വ​രെ തു​ട​രും. പി​ടി​യ​രി സ​മ​ര്‍​പ്പ​ണം, മ​ല​ര് നേ​ര്‍​ച്ച, നേ​ര്‍​ച്ച പാ​യ​സം, പാ​ച്ചോ​ര്‍ നേ​ര്‍​ച്ച എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നു​രാ​വി​ലെ മു​ത​ല്‍ കു​രി​ശി​ന്‍റെ വ​ഴി, 10 ന് ​ക​ല്ല​റ​ജ​പം, 11 ന് ​ഫാ. ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ ക​ള​ത്തി വീ​ട്ടി​ല്‍, ധി​വി​ന​ജോ​യ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​യി​ക്കു​ന്ന പു​ത്ത​ന്‍ പാ​ന, മൂ​ന്നു​മു​ത​ല്‍ പീ​ഠാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ള്‍, നാ​ലി​ന് പീ​ഠാ​നു​ഭ​വ പ്ര​സം​ഗം, അ​ഞ്ചി​ന് ന​ഗ​രി കാ​ണി​ക്ക​ല്‍, രാ​ത്രി 10 ന് ​കു​രി​ശി​ന്‍റെ വ​ഴി, ക​ല്ല​റ​ജ​പം. രാ​ത്രി 12 ന് ​ക​ബ​റ​ട​ക്കം. 30ന് ​രാ​ത്രി 11 ന് ​തീ, തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്, ഉ​യി​ര്‍​പ്പ് കു​ര്‍​ബാ​ന. ഞാ​യ​ര്‍ രാ​വി​ലെ ഏ​ഴി​നും 8.30 നും ​ദി​വ്യ​ബ​ലി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സും, ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ഴി​യും ത​ങ്കി​യി​ലേ​ക്ക് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ങ്കി​യി​ല്‍ താ​ത്കാ​ലി​ക ഡി​പ്പോ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.