ത​ങ്കി​ പ​ള്ളി​യി​ല്‍ ഇ​ന്ന് മാ​ന​വ​മൈ​ത്രീ ദീ​പം തെ​ളി​യും
Wednesday, March 27, 2024 11:56 PM IST
ചേ​ർ​ത്ത​ല: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പെ​സ​ഹാ​വ്യാ​ഴാ​ഴ്ച​യാ​യ ഇ​ന്ന് മാ​ന​വ​മൈ​ത്രി ദീ​പം തെ​ളി​യും. എ​ട്ടു​പ​തി​റ്റാ​ണ്ടി​ന് മു​മ്പ് ത​ങ്കി​പ്പ​ള്ളി​യി​ൽ ക​ർ​ത്താ​വി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ നി​ല​വി​ള​ക്ക് ക​ത്തി​ച്ച് രാ​പ​ക​ൽ പ്രാ​ർ​ഥി​ച്ചുകൊ​ണ്ടി​രു​ന്നു. അ​ക്കാ​ല​ത്ത് സു​ല​ഭ​മാ​യി​രു​ന്ന തേ​ങ്ങ ഉ​പ​യോ​ഗി​ച്ച് ച​ക്കി​ൽ ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വി​ള​ക്കി​ൽ നി​ന്നെ​ടു​ത്ത എ​ണ്ണ വി​ശ്വാ​സി​ക​ൾ മാ​റാ​രോ​ഗ​ങ്ങ​ൾ​ക്കു പോ​ലും ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കും. അ​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് നാ​നാ​ജാ​തി മ​ത​സ്ഥ​ർ ചേ​ർ​ന്ന് ദീ​പ​കാ​ഴ്ച ഒ​രു​ക്കു​ന്ന​ത്.

ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ട​മം​ഗ​ലം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ അ​ഞ്ചം​ത​റ, ചേ​ർ​ത്ത​ല മു​സ്‌ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി എം.​എ. ക​രീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന തി​രു​വ​ത്താ​ഴബ​ലി​ക്ക് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ടേ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. നോ​മ്പു​കാ​ല ത്യാ​ഗ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച​വ ഇ​ട​വ​ക ജ​ന​ങ്ങ​ൾ ദി​വ്യ​ബ​ലി മ​ധ്യേ സ​മ​ർ​പ്പി​ക്കും.

7.30ന് ​നേ​ർ​ച്ചക്ക​ഞ്ഞി വെ​ഞ്ച​രി​പ്പ്, ആ​രാ​ധ​ന. രാ​ത്രി 12ന് ​അ​ദ്ഭു​ത തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ​ള്ളി​യ​ങ്ക​ണ​ത്തെ മു​ല്ല​പ്പൂ പ​ന്ത​ലി​ൽ കി​ട​ത്തും. കൊ​ച്ചി ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​രി​യി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ത​ങ്കി​യി​ലേ​ക്ക് എ​ത്തിക്കൊണ്ടി​രി​ക്കു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ത​ങ്കി​യും പ​രി​സ​ര​വും ഒ​രു​ങ്ങിക്കഴി​ഞ്ഞു.