മാ​വേ​ലി​ക്ക​ര: പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് മുന്ന​ണി​ക​ള്‍
Tuesday, March 26, 2024 11:45 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ഇ​നി ഇ​ല​ക‌്ഷ​നു കൃ​ത്യം ഒ​രു​മാ​സം മാ​ത്രം. മാ​വേ​ലി​ക്ക​ര​യി​ല്‍ ഇ​രു​മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണ​ത്തി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം. മാ​വേ​ലി​ക്ക​ര ആ​രു ചാ​ടി​ക്ക​ട​ക്കും എ​ന്നു പ്ര​വ​ചി​ക്കു​ക അ​സാ​ധ്യം.

എ​ല്‍​ഡി​എ​ഫ് ആ​ണ് ആ​ദ്യം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​ന്റെ ഒ​രു മേ​ല്‍​ക്കൈ അ​വ​ര്‍​ക്ക് പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​ന് സു​പ​രി​ചി​ത​നാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് വീ​ണ്ടും യു ​ഡി എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യ​തോ​ടെ യു​ഡി​എ​ഫ് ക്യാ​മ്പും ഉ​ഷാ​റാ​യി.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ചു​വ​രെ​ഴു​ത്തും, പോ​സ്റ്റ​റും, ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ബാാ​ന​റു​ക​ളും നി​ര​ന്നു​ക​ഴി​ഞ്ഞു. ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ വ​രെ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ണി​ക​ളെ സ​ജ്ജ​രാ​ക്കി ക​ള​ത്തി​ലി​റ​ക്കി. ന​വ മാ​ധ്യ​മ പ്ര​ച​ര​ണ​വും കൊ​ഴു​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഒ​ന്നാം ഘ​ട്ട ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി പ​രി​ച​യ​ങ്ങ​ള്‍ പു​തു​ക്കി വോ​ട്ട​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി ക​ഴി​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​ന​വും ന​ട​ത്തി ക​ഴി​ഞ്ഞു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് കൊ​ടി​കു​ന്നി​ല്‍.

എ​ല്‍ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി ​സി.​എ.​ അ​രു​ണ്‍​കു​മാ​ര്‍ യു​വ​ത്വ​ത്തി​ന്റെ പ്ര​സ​രി​പ്പോ​ടെ ര​ണ്ടു ഘ​ട്ട പ്ര​ചാ​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞു.

തു​ട​ര്‍​ന്ന് ഒ​ന്നാം ഘ​ട്ട സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലേ​ക്കും ക​ട​ന്ന് പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്.

ന​വാ​ഗ​ത​നാ​യ അ​രു​ണി​നെ വ​ള​രെ മു​ന്‍​കൂ​ട്ടി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം നി​റ​ഞ്ഞ്‌​നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ സു​പ​രി​ചി​ത​നാ​യി ക​ഴി​ഞ്ഞു. ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നും പൂ​ര്‍​ത്തി​യാ​ക്കി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ല്‍​ഡി​എ​ഫ് ക​ട​ന്നു. പ്ര​ച​ര​ണാ​ര്‍​ഥം പാ​ര​ഡി ഗാ​ന​ങ്ങ​ളും പു​റ​ത്തി​റ​ക്കി ക​ഴി​ഞ്ഞു. എ​ന്‍ഡി​എ സ്ഥാ​നാ​ര്‍​ഥി ബിഡിജെസിലെ ​ബൈ​ജു ക​ലാ​ശാ​ല​യാ​ണ്.

മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയാ​യി മ​ത്സ​രി​ച്ച പ്ര​വൃ​ര്‍​ത്തി​പ​രി​ച​യം പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി ക​ഴി​ഞ്ഞു.