ക​ടു​ത്തവേ​ന​ലി​ലും വെ​ള്ള​പ്പൊ​ക്കം; വി​ചി​ത്ര അ​നു​ഭ​വ​ത്തി​ല്‍ പ​ള്ളി​ത്തോ​ട്
Tuesday, March 26, 2024 11:45 PM IST
തു​റ​വൂ​ര്‍: നാ​ട് ക​ടു​ത്തവേ​ന​ലി​ല്‍ വെ​ന്തു​രു​കു​മ്പോ​ഴും തീ​ര​ദേ​ശ മേ​ഘ​ല​യി​ലെ വെ​ള്ള​പ്പൊ​ക്കം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. പ​ള്ളി​ത്തോ​ട് തീ​ര​ദേ​ശമേ​ഖ​ല​യി​ല്‍ റോ​ഡി​ന് സൈ​ഡി​ലാ​യി ഭൂ​മി​യു​ടെ അ​ടി​യി​ല്‍നി​ന്ന് വെ​ള്ളം പൊ​ങ്ങി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട വി​ചി​ത്ര അ​നു​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലും വെ​ള്ളം കു​റ​യു​മ്പോ​ഴാ​ണ് സാ​ധാ​ര​ണ ഭൂ​പ്ര​ദേ​ശ​ത്ത് വെ​ള്ളം ഉ​യ​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി തീ​ര​ദേ​ശ​ത്ത് ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ക​ട​ല്‍തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഭൂ​മി​യു​ടെ അ​ടി​യി​ല്‍നി​ന്ന് വെ​ള്ളം വ​ന്‍തോ​തി​ല്‍ ഉ​യ​രു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി തീ​ര​ദേ​ശ​ത്തു​ണ്ട​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​കൃ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ പ​ഠ​നം ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.