അ​ദ്ഭു​ത തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ക്കു​ന്നു: ത​ങ്കി​ പള്ളി​യി​ല്‍ ഒ​രു​ക്ക​ം പൂ​ര്‍​ത്തി​യാ​യി
Tuesday, March 26, 2024 11:45 PM IST
ചേ​ർ​ത്ത​ല: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​ പള്ളി​യി​ല്‍ ക​ർ​ത്താ​വി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം ഏ​ഴു​വ​ർ​ഷ​ത്തി​നുശേ​ഷം പൊ​തു​വ​ണ​ക്ക​ത്തി​നും ന​ഗ​രികാ​ണി​ക്ക​ലി​നു​മാ​യി പ്ര​ത്യേ​ക പേ​ട​ക​ത്തി​ൽനി​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

1936 മു​ത​ൽ മു​ട​ങ്ങാ​തെ ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ടു​ത്തി​രു​ന്ന രൂ​പം വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം വ​ർ​ധി​ച്ച​തി​നാ​ലും തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കാ​ക്കി​യും സ​ഭാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ ശ​മ​നു​സ​രി​ച്ച് ഏ​ഴു​വ​ർ​ഷ​മാ​യി പ്ര​ത്യേ​ക ഗ്ലാ​സ് പേ​ട​ക​ത്തി​ൽ ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വി​ശ്വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം മാ​നി​ച്ചും സ​ഭാ അ​ധി​കാ​രി​ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യു​മാ​ണ് ഈ ​വ​ർ​ഷം പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

സ​ഹ​വി​കാ​രി ഫാ.​ റി​ൻ​സ​ൺ കാ​ളി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്ര​ത​ശു​ദ്ധി​യോ​ടെ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യാ​ണ് രൂ​പ​വാ​ഹ​ക സ​മൂ​ഹ​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​ത്. യൂ​ണി​ഫോ​മ​ണി​ഞ്ഞ നൂ​റും നൂ​റ്റി​യ​മ്പ​തും വീ​ത​മു​ള്ള വോ​ള​ന്‍റിയേ​ഴ്സും അ​വ​ർ​ക്ക് പി​ന്നി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ണി​നി​ര​ന്നാ​ണ് ന​ഗ​രി​കാ​ണി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. വി​കാ​രി ഫാ.​ ജോ​ർ​ജ് എ​ടേ​ഴ​ത്ത്, ഫാ.​ലോ​ബോ ലോ​റ​ൻ​സ്, ഫാ.​ സി​ബി കി​ട​ങ്ങേ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ൽ, രൂ​പ സ​ന്നി​ധാ​നം ക​ൺ​വീ​ന​ർ വി​നോ​ദ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.