ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​രക​ർ​മ​ങ്ങ​ൾ
Tuesday, March 26, 2024 12:17 AM IST
ത​ത്തം​പ​ള്ളി: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. വി​കാ​രി ഫാ.​ ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മൂ​ന്നുദി​വ​സം വാ​ർ​ഷി​ക ധ്യാ​നം ന​ട​ക്കും. ഡോ.​ മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ ധ്യാ​നം ന​യി​ക്കും.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ത്തും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30 മു​ത​ൽ വൈ​കു​ന്നേ​രം മൂന്നുവ​രെ ആ​രാ​ധ​ന ന​ട​ക്കും. മൂന്നു പീഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ളും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യും പീ​ഡാ​നു​ഭ​വ ധ്യാ​ന​വും ന​ഗ​രികാ​ണി​ക്ക​ലും ന​ട​ക്കും. വി​ശ്വാ​സി​ക​ൾ​ക്കാ​യി നേ​ർ​ച്ചക്ക​ഞ്ഞി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണ​വും ന​ട​ത്തും. ഉ​യി​ർ​പ്പു തി​രു​നാ​ൾ തി​രു​ക്കർ​മ​ങ്ങ​ൾ രാ​വി​ലെ 2.45ന് ​ആ​രം​ഭി​ക്കും.