അ​പ​ക​ടര​ഹി​ത യാ​ത്ര​യ്ക്ക് കു​ട്ട​നാ​ട്ടി​ലെ ബോ​ട്ട് ജെ​ട്ടി​ക​ളി​ല്‍ ഹെ​ന്‍​ഡ​ര്‍ സ്ഥാ​പി​ച്ചു
Tuesday, March 26, 2024 12:17 AM IST
എട​ത്വ: സ​ര്‍​വീ​സ് ബോ​ട്ടു​ക​ള്‍​ക്ക് കേ​ടു​പ​റ്റാ​തി​രി​ക്കാ​ന്‍ അ​പ​ക​ടര​ഹി​ത യാ​ത്ര​യ്ക്ക് ബോ​ട്ട് ജെ​ട്ടി​ക​ളി​ല്‍ ഹെ​ന്‍​ഡ​ര്‍ സ്ഥാ​പി​ച്ചു. ജ​ല ഗ​താ​ഗ​തവ​കു​പ്പ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ട​ത്വ, നെ​ടു​മു​ടി, ആ​ല​പ്പു​ഴ, കാ​വാ​ലം, കോ​ട്ട​യം ജ​ല​പാ​ത​യി​ലെ ബോ​ട്ട് ജെ​ട്ടി​ക​ളി​ലാ​ണ് ഫെ​ന്‍​ഡ​ര്‍ സ്ഥാ​പി​ച്ച​ത്.

ജെ​ട്ടി​ക​ളി​ല്‍ ട​യ​റു​ക​ള്‍ ഇ​ല്ലാ​ത്ത​തു മൂ​ലം സ​ര്‍​വീ​സ് ബോ​ട്ടു​ക​ള്‍ നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെട്ട​തി​നെതു​ട​ര്‍​ന്ന് സ്രാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ ജ​ല​ഗ​താ​ഗവ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഹെ​ന്‍​ഡ​ര്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

റ​ബ്ബ​ര്‍ പാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പൈ​പ്പ് രൂ​പ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹെ​ന്‍​ഡ​ര്‍ ജെ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഉ​യ​ര്‍​ന്ന സ​മ്മ​ര്‍​ദം താ​ങ്ങാ​ന്‍ ക​ഴി​യും. ഇ​തു​മൂ​ലം ബോ​ട്ടു​ക​ളു​ടെ ബോ​ഡി​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​നും അ​റ്റ​കു​റ്റപ്പ​ണി​ക​ള്‍ കു​റ​യ്ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് സ്രാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ക​പ്പ​ല്‍ യാ​ഡു​ക​ളി​ല്‍ മാ​ത്രം ക​ണ്ടി​രു​ന്ന ഹെ​ന്‍​ഡ​റു​ക​ളാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ ബോ​ട്ട് ജെ​ട്ടി​ക​ളി​ല്‍ എ​ത്തി​യ​ത്.

ജെ​ട്ടി​ക​ളി​ല്‍ ഫെ​ന്‍​ഡ​ര്‍ സ്ഥാ​പി​ക്കാ​ന്‍ മു​ന്‍​കൈയെടു​ത്ത ജ​ല​ഗ​താ​ഗ​തവ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഷാ​ജി വി. ​നാ​യ​ര്‍, മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​ര്‍ അ​രു​ണ്‍, ട്രാ​ഫി​ക് സൂ​പ്ര​ണ്ട് സു​ജി​ത്ത് ​എ​ന്നി​വ​രെ സ്രാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ അ​ഭി​ന​ന്ദി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ദ​ര്‍​ശ് കു​പ്പ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​രീ​ഷ് എ​ന്‍.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​സി. മ​ധു​ക്കു​ട്ട​ന്‍, ര​ക്ഷാ​ധി​കാ​രി അ​നൂ​പ് ഏ​റ്റു​മാ​നൂ​ര്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​ന്‍. ഓ​മ​ന​ക്കു​ട്ട​ന്‍, വി​നോ​ദ് ന​ടു​ത്തു​രു​ത്ത്, സു​ധീ​ര്‍ എ​സ്, ജോ​ണ്‍ ജോ​ബ്, യൂ​സ​ഫ് കു​ഞ്ഞ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.