സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Tuesday, March 26, 2024 12:17 AM IST
ഹരി​പ്പാ​ട്: പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ്കൂ​ളി​ലെ ഭ​വ​നര​ഹി​ത​നാ​യ വി​ദ്യാ​ർ​ഥി​ക്ക് നി​ർ​മി​ച്ചുന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​ഴു​താ​നം സ​ർ​പ്പ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം രാ​വി​ലെ 10.30ന് ​ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റി​ട്ട. ഡി​വൈ​എ​സ്പി കെ. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും .

സ്കൂ​ൾ മാ​നേ​ജ​ർ​ക്ക് പി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ഡോ. ​അ​ൻ​സ​ർ ആ​ർ. എ​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല അ​സി. ഡ​യ​റ​ക്ട​ർ ഷാ​ജു തോ​മ​സ്, വി ​എ​ച്ച്സി ​ഇ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ര​ഞ്ജി​ത്ത് പി, ​ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​ഗീ​ത, ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ലാ കോ​-ഓർഡി​നേ​റ്റ​ർ ഷി​നി​ലാ​ൽ കെ ​ജെ എ​ന്നി​വ​ർ പ്രസം ഗിക്കും.