ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ജ​യി​ലി​ൽ പോ​കാ​തെ പി​ണ​റാ​യി സം​ര​ക്ഷി​ക്കു​ന്നു: വി.ഡി. സ​തീ​ശ​ൻ
Sunday, March 24, 2024 11:34 PM IST
തു​റ​വൂ​ർ: ബിജെപി ​പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​നെ കു​ഴ​ൽ​പ​ണം ക​ട​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ പോ​കാ​തെ പി​ണ​റാ​യി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പി​ണ​റാ​യി​യെ​യും സം​ര​ക്ഷി​ച്ച് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ. യുഡിഎ​ഫ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക​ൽ ബിജെപിക്കെ​തി​രേ പ്ര​സം​ഗി​ക്കു​ക​യും രാ​ത്രി ബി​ജെ​പി​യു​മാ​യി വ്യ​വ​സാ​യ ബ​ന്ധ​ത്തി​ലു​മാ​ണ് സിപിഎമ്മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​റ​വൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യുഡിഎ​ഫ് നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​കെ.​ ഫ​സ​ലു​ദ്ദീൻ, ടി.​ജി.​ പ​ത്മ​നാ​ഭ​ൻ​നാ​യ​ർ, ടി.​ജി.​ര​ഘു​നാ​ഥ​പി​ള്ള, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ, കെ.​ ഉ​മേ​ശ​ൻ, അ​സീ​സ്പാ​യി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.