കായംകുളം മണ്ഡലത്തിൽ റോഡു വികസനത്തിന് 10.53 കോടി
1283241
Saturday, April 1, 2023 10:56 PM IST
കായംകുളം: മണ്ഡലത്തിൽ 33 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 10.53 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്നു ലഭിച്ചതായി അഡ്വ. യു. പ്രതിഭ എംഎൽഎ അറിയിച്ചു. കായംകുളം നഗരസഭ വാർഡ് 2 ഇടശ്ശേരി ജംഗ്ഷൻ -പിച്ചിനാട്ട് റോഡ്, വാർഡ് 6, കൊല്ലൻ പറമ്പിൽ- കിണറ്മുക്ക് റോഡ്, വാർഡ് 19 കണ്ണോലിൽ- മണ്ണാംപള്ളിൽ റോഡ്-കൊക്കാട്ട് തറ- മുളമൂട്ടിൽ റോഡ്, വാർഡ് 18 കൊയ്പ്പ ള്ളി കാരാഴ്മ ഹൈസ്ക്കൂൾ- ഗുരുമന്ദിരം റോഡ്, വാർഡ് 17 കൊല്ലശ്ശേരിൽ-റെയിൽവേ സ്റ്റേഷൻ റോഡ്, വാർഡ് 31, സി എസ് ഐ ചർച്ച് റോഡ്, വാർഡ് 25 ഇല്ലിക്കുളം - ചെന്തിട്ട റോസ്, വാർഡ് 22,25 കിഴക്കേടത്ത് റോഡ്, വാർഡ് 23, 28 കുന്നത്ത് കോയിക്കൽ- പാലക്കാട്ട് റോഡ്, വാർഡ് 23,28 പാലക്കാട്ട് - പുള്ളിക്കണക്ക് ഗവൺമെന്റ് എൽപിഎസ് തുടങ്ങി പത്തിയൂർ, ഭരണിക്കാവ്, കണ്ടല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധ വാർഡുകളിൽ നിർമാണം നടക്കും.
നിർമാണച്ചുമതല പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ്. സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകിയെന്ന് എം എൽ എ അറിയിച്ചു.