മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
1573267
Sunday, July 6, 2025 3:22 AM IST
എടത്വ: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണു ബിന്ദു എന്ന വീട്ടമ്മ കൊല്ലപ്പെട്ടതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. പ്രതാപന് പറവേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി ജെ.റ്റി. റാംസെ, വി.കെ. സേവ്യര്‍, വിശ്വന് വെട്ടത്തില്‍, മറിയാമ്മ ജോര്‍ജ്, ജിന്‍സി ജോളി, ആന്‍സി ബിജോയി, ബിജു വരന്പത്ത്, തങ്കച്ചന് ആശാംപറന്പില്‍, ആനി ഈപ്പന്, സ്റ്റാര്‍ലി ജോസഫ്, സോണിച്ചന്‍ തെക്കെടം, ജസ്റ്റിന് മാളിയേക്കല്‍, ജോളി ലുക്കോസ്, തോമസ് കാട്ടുങ്കല്‍, ജോസി മണലേല്‍, തോമസ്കുട്ടി മരിയാപുരം, സാജന് തൈശേരി തോമസ് ഈരത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.