ചെറുതന പുത്തൻ ചുണ്ടൻ നീരണിഞ്ഞു
1572686
Friday, July 4, 2025 4:55 AM IST
ഹരിപ്പാട്: ചമ്പക്കുളം മൂലം ജലോത്സവത്തിനായി ചെറുതന പുത്തൻ ചുണ്ടൻ നീരണിഞ്ഞു. ചെറുതന കടവിന് സമീപമുള്ള മാലിപ്പുരയിൽ നിന്ന് ജലോത്സവ പ്രേമികളുടെയും കരക്കാരുടെയും സാന്നിധ്യത്തിലാണ് ചുണ്ടൻ നീരണിഞ്ഞത്. ശില്പി സാബു ആചാരി കാർമികത്വം വഹിച്ചു. സോളി മേൽപ്പാടം ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ആണ് ഇത്തവണ ചമ്പക്കുളത്ത് ചുണ്ടനിൽ തുഴയുന്നത്.
നീരണിയിക്കലിനു ശേഷം വള്ളം പരിശീലനത്തിനായി ക്ലബ്ബ് ഭാരവാഹികൾ പള്ളാത്തുരുത്തിയിലേക്ക് കൊണ്ടുപോയി. ലീഡിംഗ് ക്യാപ്റ്റൻ മനോജ്, ഒന്നാം കൂമ്പിലെ വരുൺ ശർമ എന്നിവർ പങ്കെടുത്തു.