മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു
1572958
Friday, July 4, 2025 11:40 PM IST
അമ്പലപ്പുഴ: കടലാക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ ചെല്ലാനത്തെ പൊതുയോഗത്തിൽ വെച്ച് താടിവച്ച ഗുണ്ടകൾ എന്ന് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ഫിഷറീസ് മന്ത്രി സജി ചെറിയാൻ മാപ്പു പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്രയിൽ മന്ത്രി സജി ചെറിയാന്റെ കോലവുമേന്തി പ്രതിഷേധപ്രകടനം നടത്തി മന്ത്രിയുടെ കോലം കത്തിച്ചു.
തുടർന്നു നടന്ന പ്രതിഷേധയോഗം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് വിശ്വംഭരൻ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. ഷിനോയ്, കെ.എഫ്. തോബിയാസ്, ഡിസിസി അംഗം പി. ഉദയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.