പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു
1572683
Friday, July 4, 2025 4:54 AM IST
അമ്പലപ്പുഴ: പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരയ്ക്കൽ ക്ഷേത്രത്തിന് തെക്ക് നാലുപുരയ്ക്കൽ വിധുരാജിന്റെ വീടിനുനേർക്കാണ് ആക്രമണം നടന്നത്.
വീടിന്റെ ടെറസിനു മുകളിൽ സൂക്ഷിച്ചിരുന്ന അലങ്കാരവസ്തുക്കൾ, തോരണങ്ങൾ, സ്റ്റേജ് അലങ്കരിക്കുന്ന വിവിധ കരകൗശല വസ്തുക്കൾ എല്ലാം അഗ്നിക്കിരയായി. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നതറിഞ്ഞ് വീട്ടുകാർ ഉണർന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വിധുരാജ് പറഞ്ഞു. പുന്നപ്ര പോലീസിൽ പരാതി നൽകി.