മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​യും വ​ഹി​ച്ചു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. കു​റി​ച്ചി പാ​ർ​ഥസാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ മ​ണി​ക്കു​ട്ട​ൻ തി​രു​മേ​നി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ച​ങ്ങ​നാ​ശേരി എം​എ​ൽ​എ ജോ​ബ് മൈ​ക്കി​ൾ ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ഷി​ബു സി.​ ജോ​ബ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വ, ത​ക​ഴി, അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്രം, നെ​ടു​മു​ടി മ​ഠ​ത്തി​ൽ ക്ഷേ​ത്രം, ച​മ്പ​ക്കു​ളം പ​ടി​പ്പു​ര​യ്ക്ക​ൽ ക്ഷേ​ത്രം, ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക, കൈ​ന​ക​രി, മാ​പ്പി​ള​ശേരി ത​റ​വാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

സ​മാ​പ​നസ​മ്മേ​ള​നം തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ജ​ല​ജ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല്ലൂ​ർ​ക്കാ​ട് ബ​സ​ിലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രാ​യ ടി.​കെ. ത​ങ്ക​ച്ച​ൻ, ടി.​ടി. സ​ത്യ​ദാ​സ്, നീ​നു ജോ​സ​ഫ്, ആ​ർ. രാ​ജു​മോ​ൻ, ബി​ന്ദു ശ്രീ​കു​മാ​ർ, ഗാ​യ​ത്രി ബി. ​നാ​യ​ർ, ആ​ൻ​സി ബി​ജോ​യ്, എ​സ്. അ​ജ​യ​കു​മാ​ർ, മി​നി മ​ന്മ​ഥ​ൻ നാ​യ​ർ, എം.​സി. പ​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.