വില്പന ശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം
1573269
Sunday, July 6, 2025 3:22 AM IST
ആലപ്പുഴ: വില്പനശാലകളിലും കടകളിലും വില വിവരപ്പട്ടിക രേഖപ്പെടുത്തിയിട്ടില്ലെന്നും വില വിവരപ്പട്ടിക രേഖപ്പെടുത്താനുള്ള ബോർഡ് പോലുമില്ലെന്നും സാധനങ്ങളുടെ വില തോന്നുംപടിയാണെന്നും ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.
ഹോർട്ടി കോർപ്പ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ പോലും പൊതു വിപണിയെക്കാൾ സാധന വില വളരെ കൂടുതലാണെന്നും പൊതു വിപണിയേക്കാൾ വർധിച്ച സാധന വില പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കൺസ്യൂമർ സംരക്ഷണസമിതിയുടെ സംസ്ഥാന നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. എച്ച്. സുധീർ, എം.ഡി. സലീം, ഡി.ഡി. സുനിൽകുമാർ, ജോസ് പൂണിച്ചിറ, ജലജാ മേനോൻ, എൻ. മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കളക്ടറെ നേരിൽകണ്ട് നിവേദനം നൽകുന്നതിനും തീരുമാനിച്ചു.