ലയൺസ് ക്ലബ് സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും
1572687
Friday, July 4, 2025 4:55 AM IST
മാന്നാർ: ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നാളെ വൈകിട്ട് ആറിന് കടപ്ര ആൻസ് കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി ഫസ്റ്റ് വൈസ് ഗവർണർ ജേക്കബ് ജോസഫ് നിർവഹിക്കും. പ്രസിഡന്റ് ലിജോ പുളിമ്പള്ളി അധ്യക്ഷത വഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങുകളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി. സക്കറിയ നിർവഹിക്കും. ഒരു നിർധന കുടുംബത്തിന് വീട് നിർമാണത്തിനും ഒരു വ്യക്തിക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനുമുള്ള ധനസഹായവും വിതരണം ചെയ്യും.
റോഡ് സുരക്ഷയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ മിററുകൾ സ്ഥാപിക്കുക, മുൻ വർഷങ്ങളിൽ ചെയ്ത സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി ലഹരി വിരുദ്ധ കാമ്പയിൻ, പ്രമേഹ-നേത്ര പരിശോധന ചികിൽസാ ക്യാമ്പുകൾ, കുട്ടികൾക്കായി കാൻസർ രോഗ നിർണയ ക്യാമ്പുകൾ എന്നിവയും സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.