കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
1572959
Friday, July 4, 2025 11:40 PM IST
തുറവൂർ: കേരളത്തിലെ ആരോഗ്യമേഖല തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. അരൂർ നോർത്ത്, ഈസ്റ്റ്, കോടംതുരുത്ത് വെസ്റ്റ്, ഈസ്റ്റ്, കുത്തിയതോട്, എഴുപുന്ന, തുറവൂർ വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ പ്രതിഷേധ സമ്മേളനവും നടത്തിയത്.
മാന്നാർ: ആരോഗ്യ വകുപ്പിന്റെ സമ്പൂർണ പരാജയത്തിനു കാരണക്കാരിയായ മന്ത്രി വീണാ ജോർജ് ഉടൻ രാജിവയ്ക്കണമെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ആവശ്യപ്പെട്ടു. മാന്നാർ മണ്ഡലം ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികൾ മാന്നാർ കമ്യുണിറ്റി ഹെൽത്ത് സെന്ററിലേക്കു നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്നാർ ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മധു പുഴയോരം അധ്യക്ഷനായി. മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ, ഡിസിസി സെക്രട്ടറി തോമസ് ചാക്കോ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊമ്പ്: മനുഷ്യത്വമോ മനഃസാക്ഷിയോ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ആരോഗ്യ മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.കെ. കുഞ്ചെറിയ അധ്യക്ഷത വഹിച്ചു.