കായംകുളത്ത് ഒളിച്ചുതാമസിച്ച മയക്കുമരുന്ന് കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ
1572692
Friday, July 4, 2025 4:55 AM IST
കായംകുളം: ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന 29 ഗ്രാം എംഡിഎംഎയുമായിയുമായി രണ്ടു യുവാക്കൾ അറസ്റ്റിലായ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഇവരുടെ സുഹൃത്തായ കായംകുളം ചേരാവള്ളി കൊല്ലകയില്‍ സഞ്ജു എന്നു വിളിക്കുന്ന സൂര്യനാരായണൻ (23) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
കേസിൽ കായംകുളം സ്വദേശികളായ പ്രശാന്ത്, അഖില്‍ അജയന് എന്നീ യുവാക്കളെയാണ് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പ് ചാരുംമൂട് പാലമൂട് ജംഗ്ഷനില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ബംഗ ളൂരുവിൽനിന്നു എംഡിഎംഎ വാങ്ങാന്‍ ഇടപാടു ചെയ്തു കൊടുത്തത് സഞ്ജു എന്നു വിളിക്കുന്ന സൂര്യനാരായണനാണെന്നു പോലീസ് കണ്ടെത്തിയത്.
യുവാക്കളുടെ അറസ്റ്റ് വിവരം അറിഞ്ഞ സഞ്ജു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. കായംകുളത്തെ ഒളിത്താവളത്തിൽനിന്നുമാണ് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ കായംകുളം പോലീസ് സ്റ്റേഷനില്‍ അടിപിടി, കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, ലഹളയുണ്ടാക്കല്‍, ലഹരിക്കടത്തുൾപ്പെടെ നിരവധി കേസുകളില്‍ ഇയാൾ പ്രതിയാണെന്നും കായംകുളം ചേരാവള്ളി കേന്ദ്രീകരിച്ച് സൂര്യനാരായണന്റെ നേതൃത്വത്തില്‍ ഒരു ഗുണ്ടാസംഘമുണ്ടെന്നും ബംഗളൂ രുവിൽനിന്നു ലഹരി ഇടപാടു നടത്തുന്നതിലെ പ്രധാനിയാണെന്നും പോലീസ് പറഞ്ഞു.
രണ്ടു മാസം മുമ്പ് വീടിനു പുറകുവശത്ത് ലഹരി ഉപയോഗത്തിലേര്പ്പെട്ടിരുന്ന ഇയാളുള്‍പ്പെടെ ആറു ഗുണ്ടകളെ കായംകുളം പോലീസ് 6 ഗ്രാം ചരസ് സഹിതം പിടികൂടിയിരുന്നു. ആവശ്യക്കാരായ ചെറുപ്പക്കാരില്നിന്നു പണം വാങ്ങി ബംഗളൂരുവി ല്‍ ഇടനിലക്കാരെ അയച്ച് എംഡിഎംഎ വരുത്തി ചെറുകിട വില്‍പ്പന നടത്തുകയാണ് ഇപ്പോഴത്തെ ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കിയതിനെ ത്തുടർന്ന് റിമാൻഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്.എ, അഖില്‍ മുരളി, കലേഷ്.കെ, ജംഷാദ്. എസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.