പൊന്നാംവെളിയിൽ അടിപ്പാതയ്ക്ക് ഹൈക്കോടതി ഉത്തരവ്
1573268
Sunday, July 6, 2025 3:22 AM IST
തുറവൂർ: പൊന്നാംവെളിയിൽ അടിപ്പാതനിർമിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഏറെ തിരക്കുള്ള പൊന്നാംവെളി പ്രദേശത്തെ രണ്ടായി കീറിമുറിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ ഹൈവേ നിർമാണത്തിൽ പ്രതിഷേധിച്ച് പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ ജനകീയ സമരങ്ങൾക്കാണ് ഫലം കണ്ടിരിക്കുന്നത്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സുഗമമാക്കുന്നതിനായി അടിപ്പാത പൊന്നാംവെളിയിൽ നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചു കേരള മുഖ്യമന്ത്രി മുതൽ ഹൈവേ മന്ത്രാലയങ്ങൾക്കുവരെ പല നിവേദനങ്ങളും സമർപ്പിച്ചിട്ടും യാതെരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കിയാണ് പൊന്നാംവെളിയിൽ അടിപ്പാത നിർമിക്കുന്നതിലേക്കായി ഹൈക്കോടതി ഉത്തരവ് നല്കിയിരിക്കുന്നത്.