വിശുദ്ധ വാരാചരണം: തങ്കിപ്പള്ളിയില്‍ അവലോകനയോഗം ചേര്‍ന്നു
1282645
Thursday, March 30, 2023 10:56 PM IST
ചേർത്തല: വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് തീർഥാടന കേന്ദ്രമായ തങ്കി പള്ളിയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നിർദേശാനുസരണം ചേർത്തല തഹസിൽദാറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പോലീസ്-ട്രാഫിക് വകുപ്പുകൾ പ്രത്യേകം പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. കെഎസ്ആർടിസി മറ്റ് ഡിപ്പോകളിൽനിന്നു സർവീസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, വികാരി ഫാ. ജോർജ് എടേഴത്ത്, ഫാ. ലോബോ ലോറൻസ് ചക്രശേരി, ടി.ഡി. മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
സുമോയും ബൈക്കും കൂട്ടിയിടിച്ച്
ഒരാൾക്കു പരിക്ക്
മാങ്കാംകുഴി: സുമോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനായ മാവേലിക്കര വാത്തികുളം ഗിൽഗൽ ജോബിൻ വില്ലയിൽ ജോബിൻ രാജുവിനാണ് പരിക്കേറ്റത്.
സുമോ ഇറക്കം ഇറങ്ങി വരുമ്പോൾ ബൈക്ക് യാത്രികൻ അതേ ദിശയിൽ ബൈക്ക് ഓടിച്ച് തിരിക്കുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ജോബിൻ രാജുവിനെ ഇടപ്പോൺ ജോസ് കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തികാട് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.