ആലപ്പുഴ: മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ മാതാവിന്റെ തിരുനാള്‍ നാലുവരെ നടക്കും. പ്രധാന തിരുനാള്‍ ദിനങ്ങളായ രണ്ടിന് രാവിലെ ഏഴുമുതല്‍ 11 വരെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ അഖണ്ഡ ജപമാലയും വചനപാരായണവും നടക്കും. വൈകുന്നേരം നാലിന് വിവിധ വാര്‍ഡുകളില്‍ നിന്നും പട്ടും കിരീടവും എഴുന്നള്ളിപ്പ്. പ്രസുദേന്തി വാഴിക്കല്‍, ദിവംഗതസ്മരണ, കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. റ്റിന്‍സണ്‍ നരിതുരുത്തേല്, പ്രദക്ഷിണം, പട്ടും കിരീടവും എന്നുള്ളിപ്പ് നേര്‍ച്ച.
മൂന്നിന് പ്രസുദേന്തി സംഗമം, പട്ടും കിരീടവും എഴുന്നള്ളിപ്പ് നേര്‍ച്ച, ജപമാല, വിശുദ്ധ കുര്‍ബാന - ഫാ. ജിജോ മാറാട്ടുകളം, വചനസന്ദേശം -ഫാ. റ്റെജി പുതുവീട്ടില്‍ക്കളം, രാത്രി ഏഴിന് തിരുനാള്‍ പ്രദക്ഷിണം-ഫാ. ജോസ് ചെറുപ്ലാവില്‍, പ്രധാനതിരുനാള് ദിനമായ നാലിന് രാവിലെ എട്ടിന് പട്ടും കിരീടവും എഴുന്നള്ളിപ്പ് നേര്‍ച്ച. 8.30ന് മാതൃകരങ്ങളില്‍ നിന്നും മാതാവിന് ഉത്പന്ന സമര്‍പ്പണം, ഒമ്പതിന് തിരുനാള്‍ കുര്‍ബാന-റവ.ഡോ. ജയിംസ് പാലയ്ക്കല്‍, തിരുനാള്‍ സന്ദേശം -ഫാ. ജേക്കബ് ചക്രാത്ര, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം - ഫാ. സാംജി വടക്കേടം സിഎംഐ, കൊടിയിറക്ക്.
മാവേലിക്കര: ചെറുകോല്‍ സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാലുമുതൽ എട്ടുവരെ നടക്കും. നാലിന് വൈകുന്നേരം 4.30 വികാരി ഫാ.ഷാനി ഫ്രാന്‍സിസ് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ദിവ്യബലി-റവ.ഡോ. സില്‍വി ആന്റണി. വചനപ്രഘോഷണം- ഫാ.ലെനിന് ലിയോണ്‍. അഞ്ചിന് രാവിലെ ഏഴിന് ദിവ്യബലി, ജപമാല, ലിറ്റിനി. ദിവ്യബലി -ഫാ. നിഥിന് ഫ്രാന്‍സി. വചനപ്രഘോഷണം- ഫാ. ലൂഷ്യസ് അത്തിപ്പൊഴിയില്‍ ഒസിഡി. ഫാ. ആന്‍ഡ്രൂസ് ഒസിഡി നവീകരണ ധ്യാനം നയിക്കും.
ആറിന് രാവിലെ ഏഴിന് ദിവ്യബലി, ജപമാല, ലിറ്റിനി. ദിവ്യബലി- ഫാ. ജിജോ ജോസ്. വചനപ്രഘോഷണം- ഫാ. അഗസ്റ്റിന് സേവ്യര്‍. നവീകരണ ധ്യാനം- ഫാ. ആന്‍ഡ്രൂസ്. എ ഒസിഡി. ഏഴിന് രാവിലെ ഏഴിന് ദിവ്യബലി, ജപമാല, ലിറ്റിനി. ദിവ്യബലി ഫാ. പ്രശാന്ത് ജോര്‍ജ്. വചനപ്രഘോഷണം- ഫാ. സ്റ്റാര്വിന് ഒസിഡി. എട്ടിന് രാവിലെ ഏഴിന് ദിവ്യബലി, 10.30ന് ദിവ്യബലി- ഫാ.ലെജു ഐസക് മുഖ്യകാര്‍മികത്വം വഹിക്കും. വചനപ്രഘോഷണം- ഫാ. അഭിലാഷ് ഗ്രിഗറി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റിനി, പ്രസിദേന്തിമാരെ വാഴിക്കല്‍, സമാപന പ്രദക്ഷിണം, കൊടിയിറക്ക്.