നെ​ല്ലുവി​ല ന​ൽ​കു​ന്ന​തി​ലെ മെ​ല്ലെപ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണം
Sunday, November 27, 2022 2:51 AM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ സീ​സ​ണി​ൽ സം​ഭ​രി​ച്ച ഇ​ന​ത്തി​ലു​ള്ള നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല​യു​ടെ വി​ത​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ണ​ന്നും സ​ർ​ക്കാ​ർ നെ​ല്ല് വി​ല​യി​ന​ത്തി​ൽ 129 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും കൃ​ഷി​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. 80 ശ​ത​മാ​നം കൊ​യ്ത്ത് പി​ന്നി​ട്ടി​ട്ടും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല കൊ​ടു​ത്തു തീ​ർ​ക്കു​ന്ന​തി​ന് വ​ള​രെ വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

നെ​ല്ല് സം​ഭ​ര​ണം തു​ട​ങ്ങി ഒ​രാ​ഴ്ച​ക്ക​കം നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല കൃ​ഷി​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മാ​റി​മാ​റി വ​രു​ന്ന ഒ​രു സ​ർ​ക്കാ​രും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നേ​തൃ​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. നെ​ല്ല് വി​ല അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ കു​മ​ര​കം, രാ​ജ​ൻ മേ​പ്രാ​ൽ, ഇ. ​ഷാ​ബ്ദ്ദീ​ൻ, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.