യു​വ​ജ​ന​പ്ര​സ്ഥാ​നം 84-ാം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം
Wednesday, October 5, 2022 10:51 PM IST
മാ​വേ​ലി​ക്ക​ര: ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം 84-ാം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം പു​ന്ന​മു​ട് ജീ​വാ​രാം സെ​ന്‍റ​റി​ല്‍ ന​ട​ന്‍ സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ​ദ്ധ​തിയുടെ സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​ന​വും സു​രേ​ഷ് ഗോ​പി നി​ര്‍​വ​ഹി​ച്ചു. ല​ഹ​രി എ​ന്ന പി​ശാ​ചി​നെ ത​ക​ര്‍​ത്ത് എ​റി​യാ​നു​ള്ള ക​രു​ത്താ​ണ് യു​വ​ത്വം. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ സ​മ​യം വൈ​കി​യി​ട്ടി​ല്ല, യു​വ​ജ​ന​ങ്ങ​ള്‍ ല​ഹ​രി വി​പ​ത്തി​നെ കൈ​കാ​ര്യം ചെ​യ്യ​ണം. അ​തി​നു എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ട​നാ​യും വ്യ​ക്തി​യാ​യും ന​ല്‍​കു​മെ​ന്നും ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ടം എ​ന്ന മു​ള്‍​ക്കി​രീ​ടം അ​ണി​യു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.
യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ.​ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​താ​പ്പൊ​ലീ​ത്ത അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി.
ഡോ ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ബി​ജു ഉ​മ്മ​ന്‍, ഫാ.​ജോ​ണ്‍​സ് ഈ​പ്പ​ന്‍, ഫാ. ​ഏ​ബ​ഹാം, ഫാ.​ഷി​ജി കോ​ശി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ.​അ​ജി കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.