കുടുംബ സംഗമവും മെറിറ്റ് അവാർഡ് ദാനവും
1225999
Thursday, September 29, 2022 10:34 PM IST
മാന്നാർ: കുരട്ടിക്കാട് എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും മെറിറ്റ് അവാർഡ് ദാനവും നടത്തി. കരയോഗം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ കുമ്മിണിക്കരയുടെ അധ്യക്ഷതയിൽ കൂടിയ കുടുംബസംഗമം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.
വനിതാ കരയോഗം പ്രസിഡന്റ് വത്സല ബാലകൃഷ്ണൻ ഓണസന്ദേശം നൽകി. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻദാസ് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. കെ. സുരേഷ്കുമാർ, പ്രദീപ് ശാന്തിസദൻ എന്നിവർ പ്രസംഗിച്ചു.